മഹാബലി എന്ന പേര് കേരളത്തില്‍ പരിചിതമാകുന്നത്, ഭാഗവതത്തിനപ്പുറം ഓണം എന്ന ആഘോഷത്തിലൂടെയാണ്. ഓണത്തോടൊപ്പം നാം പരിചയപ്പെടുന്ന മറ്റൊരു കഥാപാത്രമാണ് മഹാവിഷ്ണുവിന്‍റെ അവതാരമെന്നു കരുതപ്പെടുന്ന വാമനന്‍ അഥവാ ത്രിവിക്രമന്‍. ഇവര്‍ രണ്ടുപേരും സന്ധിക്കുന്ന സ്ഥലം തൃക്കാക്കരയുമാണ്.
1/10
1/10
തൃക്കാക്കക്കരയും മഹാബലിയുമായി പുലബന്ധമില്ല എന്നു നാം മനസ്സിലാക്കണം. അവിടെ വൈഷ്ണവമൂര്‍ത്തിയായ വാമനന്‍ പ്രത്യക്ഷപ്പെടുന്നതിനു മുന്‍പ് ശിവക്ഷേത്രമായിരുന്നു. അതിന്‍റെ ബാക്കിപത്രം ഇപ്പോഴും അവിടെക്കാണാം. തെക്കുംതേവര്‍ എന്നാണ് ശിവക്ഷേത്രം ഇന്ന് അറിയപ്പെടുന്നത്.
2/10
2/10
പൂക്കളത്തിലെ തൃക്കാക്കരയപ്പന്‍ എന്നത് വാമനമൂര്‍ത്തിയാണെന്നാണ് പലരുടേയും ധാരണ. എന്നാല്‍ അത് ശിവനാണ്. തൃക്കാക്കരത്തേവര്‍ എന്നാണ് ശിവന്‍ അറിയപ്പെട്ടത്. കേളത്തിലെ ശൈവസാന്നിധ്യത്തിനുശേഷം കുടിയേറിയ വൈഷ്ണവര്‍ വാമനനെ മുഖ്യപ്രതിഷ്ഠയാക്കി.
3/10
3/10
വാമന പ്രതിഷ്ഠയാക്കുശേഷം ഭാഗവതത്തിലെ മഹാബലി ഐതിഹ്യത്തെ ബ്രാഹ്മണര്‍ തൃക്കാക്കരയുമായി ബന്ധപ്പിച്ചു. അതിനെ ഓണത്തോടു ഘടിപ്പിച്ചു. എന്നാല്‍ അതിനും മുന്‍പ് അവിടെ മാവേലി എന്ന സങ്കല്‍പ്പമുണ്ടായിരിക്കണം. മാവേലിയെ സമര്‍ത്ഥമായി മഹാബലിയാക്കി. ഭാഷാപരമായി മഹാബലി മാവേലിയായി ലോപിക്കില്ല.
4/10
4/10
കുരുവയൂരിനെ, ഗുരുവായൂരാക്കി പാരഡി ചമച്ച് വ്യാജ ഐതിഹ്യകഥ കെട്ടുന്നതില്‍ വൈഷ്ണവ ബ്രാഹ്മണര്‍ സമര്‍ത്ഥരായിരുന്നു. അതുതന്നെയാണ് ഓണത്തിന്‍റെ ഐതിഹ്യത്തിലും സംഭവിച്ചത്. ഭാഗവതം അഷ്ടമസ്കന്ധത്തിലാണ് മഹാബലിയുടെ കഥയുള്ളത്. അതു പുരാണമാണ്. പുരാണം ചരിത്രമല്ല.
5/10
5/10
ഇന്ത്യയില്‍ ഏതാണ്ട് നാലാം നൂറ്റാണ്ടുമുതല്‍ വൈഷ്ണവമത ഭക്തിപ്രസ്ഥാനം രൂപപ്പെട്ടതു മുതലാണ് വിഷ്ണുവും ദശാവതാരങ്ങളുമൊക്കെ രൂപപ്പെട്ടത്. വേദകാലങ്ങളില്‍ ഇപ്പറഞ്ഞ ദേവീദേവന്മാര്‍ ഉണ്ടായിരുന്നില്ല. മഹാഭാരതത്തിലെ കൃഷ്ണനെയല്ല നാം ഭാഗവതത്തില്‍ കാണുക.
6/10
6/10
പുരാണങ്ങളില്‍ വിവരിച്ചുകാണുന്ന ആഡംബരവും ആലങ്കാരികത്വവും അക്കാലങ്ങളില്‍ ഭാരതത്തിലുണ്ടായിരുന്നില്ല. ഉല്‍ഖനനങ്ങള്‍ അതിനു മതിയായ തെളിവു തരുന്നുണ്ട്. ഉദാഹരണമായി, വാല്മീകി രാമായണത്തില്‍ രാവണന്‍റെ രഥം വലിക്കുന്നത് കോവര്‍ കഴുതകളാണ്. കുതിര അന്ന് യുദ്ധരംഗത്തിലില്ലായിരുന്നു!
7/10
7/10
ഇന്നുനാം കാണുന്ന ഹിന്ദുമതമായിരുന്നില്ല ഭക്തി പ്രസ്ഥാനകാലത്ത മതം. അത് വൈഷ്ണവമതവും ശൈവമതവും ശാക്തേയമതവുമായിരുന്നു. പ്രഖ്യാതമായ 18 പുരാണത്തില്‍ ശിവപുരാണവും ദേവീഭാഗവതവും പെടുന്നില്ല. വിഷ്ണു പ്രാര്‍ത്ഥനമാത്രമാണ് അത്. പൊതുവര്‍ഷം തുടങ്ങിയശേഷമാണ് വിഷ്ണുവും ബലിയും പ്രമുഖരായത്.
8/10
8/10
വൈഷ്ണവ ഭക്തിപ്രസ്ഥാനത്തിന്‍റെ കേരളത്തിലെ വിഖ്യാത തെളിവ് എഴുത്തച്ഛന്‍റെ അധ്യാത്മരാമായണമാണ്. അല്ലാതെ വാല്മീകി രാമായണത്തെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യം എഴുത്തച്ഛനുണ്ടായിരുന്നില്ല. എഴുത്തച്ഛന്‍ എന്ന ചക്കാല നായര്‍പോലും ഒരു ഭാവനാസൃഷ്ടിയാണ്.
9/10
9/10
ബ്രാഹ്മണാധിപത്യം, അവരുടെ അപ്രമാദിത്തം എന്നിവ അരക്കിട്ടുറപ്പിക്കാന്‍ ഒരു ശൂദ്രന്‍റെ മറവില്‍ ഒളിച്ചിരുന്ന് ഏതോ ബ്രാഹ്മണന്‍ രചിച്ചതാവണം അധ്യാത്മരാമായണമെന്നു ഞാന്‍ വിശ്വസിക്കുന്നു. അപഭ്രംശംവന്ന മത പ്രതിഫലനങ്ങളാണ് പുരാണങ്ങള്‍ എന്ന് നിര്‍വിശങ്കം പറയാം.
10/10
10/10
Loading suggestions...